റിപ്പബ്ലിക് ടിവി എല്ലാ പ്രാദേശിക ഭാഷകളിലും വാര്‍ത്ത ചാനലുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ഞങ്ങള്‍ ഇനി എല്ലാം സംസ്ഥാനങ്ങളിലും കാണും അതിനായി പ്രദേശിക ഭാഷകളില്‍ രണ്ടു കൊല്ലത്തിനുള്ളില്‍ കൂടുതല്‍ ചാനലുകള്‍ തുടങ്ങുമെന്നും അദേഹം പറഞ്ഞു. നിലവില്‍ ഇഗ്ലീഷിലും ഹിന്ദിയിലുമായി റിപ്പബ്ലിക്ക് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.

ആത്മഹത്യ പ്രേരണാ കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായെത്തിയശേഷം ചാനല്‍ സ്റ്റുഡിയോയില്‍ സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.  ചാനല്‍ സ്റ്റുഡിയോയില്‍ അദ്ദേഹം മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ധവ് താക്കറെയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
‘ഉദ്ധവ് താക്കറെ, നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങള്‍ തോറ്റുപോയിരിക്കുന്നു, പരാജയപ്പെട്ടിരിക്കുന്നു. താങ്കള്‍ എന്നെ പഴയ വ്യാജ കേസിലാണ് അറസ്റ്റ് ചെയ്തത്. എന്നോട് ക്ഷമാപണം നടത്തിയില്ല. കളി തുടങ്ങിയിട്ടേയുള്ളൂ. ജയിലിനുള്ളിലിരുന്നും എനിക്ക് ചാനല്‍ തുടങ്ങാനാകും. താങ്കള്‍ക്ക് ഒന്നും കഴിയില്ലന്നും അര്‍ണബ് പറഞ്ഞു.

ഇന്റീരിയില്‍ ഡിസൈനര്‍ അന്‍വെയ് നായിക്ക് ജീവനൊടുക്കിയ കേസില്‍ പ്രേരണാ കുറ്റം ചുമത്തിയാണ് ഒരാഴ്ച മുമ്പു അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍വെയ് യുടെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെയാണ് കേസില്‍ അര്‍ണബ് അടക്കം മൂന്നുപ്രതികള്‍ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.