ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ര്‍ 75 ല​ക്ഷം ക​ട​ന്നു. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും രോ​ഗ​മു​ക്തി നി​ര​ക്കി​ലും മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാ​മ​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കേ​ര​ള​മാ​ണ് ര​ണ്ടാ​മ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പു​തി​യ 250 മ​ര​ണ​വും 10,259 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 4,295 രോ​ഗി​ക​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ഉ​ണ്ടാ​യി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മൊ​ത്തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 6,83,486 ലേ​ക്ക് എ​ത്തി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 114,064 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 6,594,399 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 784,264 പേ​രാ​ണ് ഇ​പ്പോ​ള്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.