കേരളാ കോണ്‍ഗ്രസിന്റെ ഇടത് പ്രവേശനത്തില്‍ സിപിഐഎം-സിപിഐ നേതാക്കള്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സിപിഐ ജോസിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്തു. ജോസിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്നും കാനം. കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ജോസ് കെ മാണിക്ക് എല്‍ഡിഎഫില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വാഗതമേകിയിരുന്നു. ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുമെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനാകുമെന്നും സെക്രട്ടേറിയറ്റ്. എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.