ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ വീട്ടില്‍ കഴിയാന്‍ ഭാര്യക്ക് നിയമപരമായി അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് തരുണ്‍ ബത്ര കേസില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്.

ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ മരുമകള്‍ക്ക് അവകാശമില്ലെന്നായിരുന്നു നേരത്തെയുള്ള വിധി. ഭാര്യക്ക് ഭര്‍ത്താവിന്‍റെ സ്വത്തില്‍ മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു നേരത്തെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചത്. എന്നാല്‍, ഇത് അസാധുവാക്കി മരുമകള്‍ക്കും ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ വസ്തുവില്‍ അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.