പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ പോലീസ് സ്റ്റേഷനു നേരെ ആക്രമണം. 40 ലേറെപേര്‍ അടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷനു നേരെ ആക്രമണം അഴിച്ചുവിട്ടത്.മെറ്റല്‍ ബാറുകളും വെടിക്കോപ്പുകളും കരിമരുന്നും ഉപയോഗിച്ചായിരുന്നു ആക്രമണം.
സ്റ്റേഷനിലെ വാഹനങ്ങള്‍ തകരുകയും ഒന്നിേലേറെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. രണ്ട് വര്‍ഷത്തിനിടെ ഈ പൊലീസ് സ്റ്റേഷന് നേെര നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. മയക്കുമരുന്ന് മാഫിയകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.