ഡിട്രോയിറ്റ്/മിഷിഗൺ ∙ തെക്കനാട്ട് പരേതരായ ഔസേഫ് – ഏലി ദമ്പതികളുടെ മകനായ സ്റ്റീഫൻ തെക്കനാട്ട് (എസ്തപ്പാൻ– 89) ഡിട്രോയിറ്റിൽ അന്തരിച്ചു. കണ്ണങ്കര പനങ്ങാട്ട് ത്രേസ്യാമ്മയാണ് ഭാര്യ. മത്തായി തെക്കനാട്ട് – കിടങ്ങൂർ, ചിന്നമ്മ മാന്തുരുത്തിൽ – മൂംബൈ, പരേതരായ കുരുവിള തെക്കനാട്ട്, പെണ്ണമ്മ ഞാറവേലിൽ, ജോസ് തെക്കനാട്ട് എന്നിവർ സഹോദരങ്ങളാണ്.

മക്കൾ: ലൗലി കണ്ടാരപ്പള്ളിൽ – ഷിക്കാഗോ, ബിബി തെക്കനാട്ട്. മരുമക്കൾ: ബേബി കണ്ടാരപ്പള്ളിൽ, മായ നെങ്ങാട്ട്.

ഒക്ടോബർ 6 ചൊവ്വാഴ്ച്ച വൈകിട്ട് 4.30 മുതൽ 9 വരെ സെൻ്റ് മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml 48072 വച്ചാണ് വേക്ക് സർവ്വീസ്.

ഒക്ടോബർ 7 ബുധനാഴ്ച്ച സെൻ്റ് മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml 48072 വച്ച് 10 മണിക്ക് ആരംഭിച്ച്, റോസ് ലാൻഡ് സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിക്കുന്നു.

വിവരങ്ങൾക്ക്: ബിബി തെക്കനാട്ട് 248 974 5100

വാർത്ത ∙ വിനോദ് കൊണ്ടൂർ ഡേവിഡ്