കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ. എൻഐഎ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കേരളം, കർണാടകം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലും ഐഎസ് സാന്നിധ്യമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

ഐ.എസ് അനുകൂലമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്ന് സംസ്ഥാനങ്ങളിൽ ഐഎസ് അനുകൂല സാന്നിധ്യം സജീവമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐഎസ് സാന്നിധ്യം ബോധ്യമായിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്. ബിജെപിയിലെ വിനയ് സഹസ്ര ബുദ്ധേയാണ് ചോദ്യമുന്നയിച്ചത്.