ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് 10,175പേര്‍ക്ക് രോഗം സ്ഥിരീകരിചച്ചു. 68പേരാണ് ഇന്ന് മരിച്ചത്. 5,37,687പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4,072പേര്‍ മരിച്ചു. 4,35,647പേര്‍ രോഗമുക്തരായി. 97,338പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 9,317പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 129 പേര്‍ മരിച്ചു. 4,30,947പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 6,937പേര്‍ മരിച്ചു. 3,33,452പേര്‍ രോഗമുക്തരായി. 1,01,537പേരാണ് ചികിത്സയിലുള്ളത്.

ഡല്‍ഹിയില്‍ ഇന്ന് 4,308പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,637പേര്‍ രോഗമുക്തരായി. 2,05,482പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 4,666േേപര്‍ മരിച്ചു. 1,75,400പേര്‍ രോഗമുക്തരായി. 25,416പേരാണ് ചികിത്സയിലുള്ളത്.