ഹ്യൂസ്റ്റൺ : യൂണിഫൈഡ് വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസിന്റെ 2020 – 22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ശ്രീ ജോമോൻ ഇടയാടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശ്രീ ജിൻസ് മാത്യു അംഗങ്ങൾക്ക് സ്വാഗതമാശംസിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് റീജണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രീ ചാക്കോ കോയിക്കലേത്ത് നേതൃത്വം നൽകി.

 

പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ.

 

  • ചെയർമാൻ: ശ്രീ റോയ് മാത്യു

  • വൈസ് ചെയർമാൻ: ശ്രീ സന്തോഷ് ഐപ്പ്

  • പ്രസിഡന്റ്: ശ്രീ ജോമോൻ ഇടയാടി

  • വൈസ് പ്രസിഡന്റ് (അഡ്മിൻ): ശ്രീ തോമസ് മാമ്മൻ

  • വൈസ് പ്രസിഡന്റ് (ഓർഗനൈസഷൻ): ശ്രീ ഹരി ശിവരാമൻ

 

  • ജനറൽ സെക്രട്ടറി: ശ്രീ മാത്യു മുണ്ടയ്ക്കൽ.

  • ജോയിൻ സെക്രട്ടറി: ശ്രീ ജോഷി മാത്യു.

  • ട്രഷറർ:

  • ശ്രീ ജീൻസ് മാത്യു

  • ജോയിൻ ട്രഷറർ: ശ്രീ മാത്യു പന്നപ്പാറ

  • വനിതാ ഫോറം ചെയർ: ശ്രീമതി ഷിബി റോയ്

  • പബ്ലിക് റിലേഷൻസ് ചെയർ: ശ്രീ അജു ജോൺ

  • യൂത്ത് ഫോറം ചെയർ: കുമാരി എയ്ഞ്ചൽ സന്തോഷ്

  • കൾച്ചറൽ ഫോറം ചെയർ: ശ്രീ ജീവൻ സൈമൺ

  • കൾച്ചറൽ ഫോറം ചെയർ:  ശ്രീ ഷിനു ഏബ്രഹാം

  • ചാരിറ്റി ഫോറം ചെയർ:   ശ്രീ ജോസ് പൊന്നൂസ്

  • സ്റ്റുഡൻറ് ഫോറം ചെയർ: ശ്രീ ആൽവിൻ എബ്രഹാം

 

അഡ്വൈസറി ബോർഡ് അംഗങ്ങളായി ജോയി ചിചേരിയിൽ, ഡോ: ജോർജ് കാക്കനാട്, ജോൺസൺ കല്ലുംമൂട്ടിൽ , എൽദോ പീറ്റർ, കുര്യൻ പന്നാപാറ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ: പി എ അഹമ്മദ് ഹാജി, വേൾഡ് മലയാളി കൗൺസിൽ പ്രസിഡൻറ്, ഗോപാലപിള്ള , മുൻ റീജനൽ ചെയർമാനായ പി സി മാത്യു, റീജണൽ പ്രസിഡൻറ്  സുധീർ നമ്പ്യാർ റീജനൽ ചെയർമാൻ ഫിലിപ്പ് തോമസ് റീജനൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്‌ ജനറൽ സെക്രട്ടറി മാത്യുസ് മുണ്ടയ്ക്കൽ അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.

2020 -22 ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും സത്യപ്രതിജ്ഞാ ചടങ്ങും വൈവിധ്യമാർന്ന  കലാസാംസ്കാരിക പരിപാടികളോടെ സെപ്റ്റംബർ മാസം ഇരുപതാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത ചടങ്ങിലേക്ക് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ: ഫാദർ ഡേവിസ് ചിറമേൽ മുഖ്യ അതിഥി ആയിരിക്കും.  സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ ഈ ചടങ്ങിൽ  സംബന്ധിക്കുമെന്ന് ചെയർമാൻ റോയ് മാത്യു പ്രസിഡൻറ് ജോമോൻ ഇടയാടി എന്നിവർ അറിയിച്ചു

 

റിപ്പോർട്ട്: അജു വാരിക്കാട്.