ടെക്സസ് : ലോറ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ക്കാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് .

വൈദ്യുതിയോ വെള്ളമോ ആഴ്ചകളോളം ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ ലൂസിയാന ഉള്‍പ്പെടെ ചുഴലിക്കാറ്റിന്‍റെ ദുരിതം നേരിടുന്നവര്‍ക്ക് നല്കിയ മുന്നറിയിപ്പ് .

അമേരിക്കയുടെ ചരിത്രത്തിലെ ചുഴലിക്കാറ്റില്‍ ഏറ്റവും ശക്തമായവയില്‍ നാലാം സ്ഥാനമാണ് ലോറ ഉള്ളത് .