ന്യൂ​ഡ​ല്‍​ഹി : കോവിഡ് കാലത്ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 30നു ​മു​ന്പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹര്‍ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ഓ​ഗ​സ്റ്റ് പ​ത്തി​ലേ​ക്കു മാ​റ്റി .

ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല . കേ​ന്ദ്ര- സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​ക​ളു​ടെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ തേ​ടേ​ണ്ട​തു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി . ഓ​ഗ​സ്റ്റ് മൂ​ന്നോ​ടെ മ​റു​പ​ടി അ​റി​യിക്കുമെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സെ​പ്റ്റം​ബ​റി​ല്‍ ത​ന്നെ അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന യു​ജി​സി , പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്ന ധാ​ര​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വേ​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി .