കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്നു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇനി തിങ്കളാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കൂ. ബക്രീദിന്റെ അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ചയും അവധി ആയതിനാല്‍ മൂന്നാം തിയതി തിങ്കളാഴ്ച മാത്രമേ ഇനി ബാങ്കിങ് ഇടപാടുകള്‍ നടത്താനാകൂ. അത്യാവശ്യ ഇടപാടുകള്‍ എടിഎം വഴി നടത്തേണ്ടതാണ്.