ജനിച്ചു പോയവന്
മരിക്കുന്നതുവരെ ജീവിക്കണം
മരണത്തേക്കാൾ ഭയാനകം ജീവിതം
ഒരുവൻ ജീവിതത്തിൽ ജീവിക്കുന്നതി
നേക്കാളധികം മരിച്ചുജീവിക്കുകയാ
യിരിക്കും
ഏറ്റവും നല്ല ജീവിതം ഗർഭപാത്രത്തിലാണ്
അവിടെ നിന്ന് പിടഞ്ഞു വീണ്
മരണത്തിലേക്കൊരുണരലുണ്ട്
പിന്നെ പിച്ചവെച്ച്  പച്ചഞരമ്പിൻ
ചൂട്ട്കത്തിച്ച് പൊള്ളി പൊള്ളി ആഞ്ഞ് –
ഒരു നടത്തമുണ്ട്
വഴുക്കും വരമ്പിലൂടെ
ചതഞ്ഞ ചിന്തകളിലൂടെ
ഭ്രാന്തിൻ്റെ പിന്നാമ്പുറത്തുകൂടെ
സങ്കടക്കടലുംപേറി
അവൻ്റെ തിരഞ്ഞു നടക്കലുകൾ
തെറിച്ച വാക്കുകൾ
തുറിച്ചനോട്ടങ്ങൾ
എല്ലാം നേടിയെന്ന ഭാവങ്ങൾ
നടന്ന് നടന്ന് അവൻ കയറുന്നത്
മരണത്തിലേക്കെന്ന് ഓർക്കാറേയില്ല