അമേരിക്കയിലെ നൂറ്​ കണക്കിന്​ കമ്ബനികളിലും ലോകത്തി​​​െന്‍റ പല ഭാഗങ്ങളിലുമായി നടന്നുവരുന്ന കോവിഡ് 19 വാക്സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട്​ രണ്ട്​ ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ കേസെടുത്തതായി അമേരിക്കന്‍ ജസ്റ്റിസ്​ ഡിപ്പാര്‍ട്ട്​മ​​െന്‍റ്​ അറിയിച്ചു.

ചൈ​നീ​സ് സ​ര്‍​ക്കാ​രിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹാ​ക്ക​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം.പ്ര​തി​രോ​ധ വി​വ​ര​ങ്ങ​ളും സോഫ്റ്റ്‌വെയര്‍ സോ​ഴ്സ് കോ​ഡു​ക​ളും ഇ​ത്ത​ര​ത്തി​ല്‍ ചോ​ര്‍​ത്തി​യ​താ​യും ആ​രോ​പ​ണ​ത്തി​ലു​ണ്ട്.​അതേസമയം യു.എസ്​, ഹോ​േങ്കാങ്​, ചൈന എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി അസിസ്റ്റന്‍റ്​ അറ്റോണി ജനറല്‍ ജോണ്‍ ഡെമേസ്​ ആരോപിച്ചു. സൈബര്‍ ക്രിമിനലുകളുടെ സ്വര്‍ഗമായ റഷ്യ, ഇറാന്‍, നോര്‍ത്ത്​ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ കൂടെ ചേര്‍ന്നിരിക്കുകയാണ്​ ചൈനയെന്നും അദ്ദേഹം പറഞ്ഞു.