തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇനി പ്ലാസ്മാ ചികിത്സ ലഭിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും പ്ലാസ്മാ ചികിത്സ വ്യാപിക്കുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മാ ബാങ്ക് സജ്ജമാക്കും.

ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളില്‍ പോലും പ്ലാസ്മാ ചികിത്സ വിജയകരമാണെന്നും ഇതുവരെ പ്ലാസ്മാ ചികിത്സ നല്‍കിയ 90 ശതമാനം പേരെയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മാ ബാങ്ക് ആരംഭിച്ചത്. കൊറോണ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയ 21 പേര്‍ ഇവിടെ പ്ലാസ്മ നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും കഴിഞ്ഞ ദിവസം പ്ലാസ്മാ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രോഗമുക്തി നേടി. 9 പേരാണ് ഇവിടേക്ക് പ്ലാസ്മാ ദാനം ചെയ്യാനെത്തിയത്.