ന്യൂഡല്‍ഹി: ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് സംസ്ഥാനങ്ങളിലും ഭൂകമ്ബങ്ങള്‍ രേഖപ്പെടുത്തിയത്. സംഭവത്തില്‍ ജീവഹാനിയോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഗുജറാത്തിലെ രാജ്കോട്ടില്‍ റിക്ടര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാവിലെ 7.47നാണ് അനുഭവപ്പെട്ടത്. ആസാമില്‍ രണ്ടു തവണയാണു ഭൂചലനമുണ്ടായത്. അയല്‍സംസ്ഥാനമായ മേഘാലയയിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. ആസാമില്‍ ഇന്നലെ രാവിലെ 7.57ന് ആയിരുന്നു ആദ്യ ഭൂചലനം.
റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കരിഗഞ്ച് ആണ്. ഇന്നലെ ഉച്ചയ്ക്ക് കൊക്രജാറിലാണ് റിക്ടര്‍ സ്കെയിലില്‍ 2.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അതേസമയം, ഹിമാചല്‍ പ്രദേശിലെ ഉനയില്‍ 4.47ന് ഭൂമി കുലുക്കം ഉണ്ടായി. തീവ്രത 2.3 ആയിരുന്നു.