കോഴിക്കോട് : കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64 പേരില്‍, 63 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലം.തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 260 പേരാണ്.

കോഴിക്കോട് ജില്ലയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമായി കൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത് 15 പേരാണ്.ഇന്ന് മാത്രം 1956 സ്രവസാമ്പിളുകള്‍ കോവിഡ് പരിശോധനയ്ക്കു അയച്ചു.കോഴിക്കോട് ജില്ലയില്‍ ആകെ പരിശോധനയ്ക്കു അയച്ചത് 24899 സ്രവ സാമ്പിളുകളാണ്.ഇതില്‍ 772 പേരുടെ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്.