സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ഞായറാഴ്​ച 42 പേര്‍ മരിച്ചു. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 2,223 ആയി. റിയാദ്​ 12, ജിദ്ദ 9, മക്ക 3, മദീന 1, ഹുഫൂഫ്​ 4, ത്വാഇഫ്​ 6, ഖോബാര്‍ 1, അബഹ 1, തബൂക്ക്​ 3, സബ്​യ 1, അബൂഅരീഷ്​ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​.

2,779 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,32,259 ആയി​ ആകെ രോഗബാധിതരുടെ എണ്ണം. 1,742 ആളുകള്‍ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,67,138 ആയി. 62,898 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്​. ഇതില്‍ 2,245 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.