ദോഹ∙ വന്ദേഭാരത് മിഷന്‍ 4-ാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇന്നു സര്‍വീസുകളുള്ളത്. 4-ാം ഘട്ടത്തില്‍ 36 സര്‍വീസുകളാണ് ജൂലൈ 30 വരെ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി കൊച്ചിയിലേക്ക് ഇന്ന് മുതല്‍ ജൂലൈ 30 വരെ 12, തിരുവനന്തപുരത്തേക്ക് ബുധനാഴ്ച മുതല്‍ 22 വരെ 8 സര്‍വീസുകളാണുള്ളത്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് 9 മുതല്‍ ജൂലൈ 23 വരെ 8 സര്‍വീസുകള്‍ വീതമാണുള്ളത്. ഇന്ത്യയിലേക്കുള്ള 4-ാം ഘട്ടത്തിന് ഇന്നലെയാണ് തുടക്കമായത്. ഇന്നലെ ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തിയത്. വന്ദേഭാരതില്‍ ഇതുവരെ 245 കുട്ടികള്‍ ഉള്‍പ്പെടെ 9,371 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.