കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കാസര്‍ഗോഡ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുദിവസം മുന്‍പ് മരിച്ച കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ, ഇദ്ദേഹത്തിന്‍റെ ട്രുനാറ്റ് ഫലവും പോസിറ്റിവായിരുന്നു. ഇദ്ദേഹം കര്‍ണാടകയിലെ ഹുംബ്ലിയില്‍ വ്യാപാരി ആയിരുന്നു. ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായത് കര്‍ണാടകയില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 29 ആയി. കാസര്‍ഗോഡിലെ ആദ്യ കോവിഡ് മരണമാണിത്.