ജനീവ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ തീരുമാനിച്ചു. പ്രശ്നം ഇരുരാജ്യങ്ങളും തമ്മില്‍ മാത്രം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്.
ഈ നയതന്ത്ര വിഷയത്തിനായി സമയം കണ്ടെത്തേണ്ട കാര്യമില്ലെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തേണ്ടതാണെന്നും സുരക്ഷാകൗണ്‍സില്‍ നിലപാടെടുത്തു.
ഐക്രരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനാണ് വിഷയം ഐക്യരാഷ്ട്രസഭയ്ക്ക് മുന്‍പാകെ എത്തിച്ചത്.



