തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന് കനത്തതിരിച്ചടി നൽകി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് ഗവർണർ സ്റ്റേ ചെയ്തു.
ചാൻസലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. രാജ്ഭവൻ ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്റർവ്യൂവിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ സംഭവത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീയ് അയച്ചു.



