കൊല്ലം: കൊല്ലം മൈലക്കാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നിലേക്ക് കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ലോറിയുടെ ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗൗരിയുമായി ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
ഗോപകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഗൗരിയെ ഉടന്‍ തന്നെ കൊട്ടിയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.



