ന്യൂഡൽഹി: സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)നീട്ടി. തുടർച്ചയായ സങ്കേതിക തകരാറിനെ തുടർന്നു വേനല്‍ക്കാല ഷെഡ്യൂളില്‍ നിലവിലുള്ളതിന്റെ 50 ശതമാനം വിമാന സര്‍വിസുകള്‍ക്ക് മാത്രമേ അനുമതി നൽകിയിരുന്നുള്ളു. ഈ നിയന്ത്രണമാണ് ഒക്ടോബർ 29 വരെ നീട്ടിയത്.
നിയന്ത്രണ കാലയളവിൽ സുരക്ഷാ സംഭവങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഡിജിസിഎ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം വേനൽക്കാല ഷെഡ്യൂളിന്റെ അവസാനം വരെ തുടരുമെന്ന് ഡിജിസിഎ പത്രക്കുറിപ്പിൽ അറിയിച്ചു.
തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ നേരത്തെ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.



