സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയുന്നതിനായി പുതിയ ഓണ്‍ലൈന്‍ സേവനമൊരുക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ‘കാതോര്‍ത്ത്’ ഓണ്‍ലൈന്‍ സേവനങ്ങളില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു. കാതോര്‍ത്ത് പോര്‍ട്ടല്‍ വഴി സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പൊലീസിന്റെ സേവനം എന്നിവ നല്‍കും.

കാതോര്‍ത്ത് സേവനങ്ങള്‍ക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെല്‍പ് ലൈന്‍ വഴിയും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 83 ലീഗല്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ വഴിയും 39 ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാകും.

ഒരാള്‍ സഹായം ആവശ്യപ്പെട്ടാല്‍ പോലീസ് ഉടനെ തന്നെ ആ സഹായം അവര്‍ക്ക് ലഭ്യമാക്കുന്നു. 48 മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ക്കായി കൗണ്‍സിലിംഗ്, നിയമ സഹായത്തിനായുള്ള അപ്പോയ്‌മെന്റ്, പോലീസിനായുള്ള അപ്പോയ്‌മെന്റ് എന്നിവ എടുത്ത് നല്‍കുന്നു. രഹസ്യം കാത്തു സൂക്ഷിച്ച്‌ സേവനം തേടാന്‍ കഴിയുന്ന ഈ ഓണ്‍ലൈന്‍ സേവനം അവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി