വാഷിംഗ്ടൺ ഡിസി: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഎ) കംപ്യൂട്ടർ ശൃംഖലയിലെ തകരാർ മൂലം അമേരിക്കയിലെ വ്യോമയാന മേഖല നിശ്ചലമായി. നൂറുക്കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയതോടെ യാത്രികർ പ്രതിസന്ധിയിലായി.
എഫ്എഎയുടെ “നോട്ട്ആം'(നോട്ടീസ് ടു എയർമെൻ) സംവിധാനത്തിലെ സോഫ്റ്റ്വെയർ തകരാർ മൂലമാണ് ഫ്ലൈറ്റുകൾ റദ്ദാക്കിയത്. പൈലറ്റുമാർക്ക് അടിയന്തരഘട്ടങ്ങളിൽ സന്ദേശം നൽകാനും ലാൻഡിംഗ്, വിമാനത്താവള വിവരങ്ങൾ കൈമാറാനും ഉപയോഗിക്കുന്ന ശൃംഖലയാണ് നോട്ട്ആം.
തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.