ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗള മൈനോ (90) അന്തരിച്ചു. ശനിയാഴ്ച ഇറ്റലിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച നടക്കും. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷ ഈ മാസം 23 ന് അമ്മയെ സന്ദർശിച്ചിരുന്നു. സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും മകൾ പ്രിയങ്കാ ഗാന്ധിയും ഇതിനകം വിദേശത്താണ്.



