ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. ഓഗസ്റ്റ് 30-ന് സംസ്‌കാര ചടങ്ങുകള്‍ നടന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ട്വിറ്ററിലൂടെ അറിയിച്ചു.