തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. സുരേന്ദ്രന് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച സെക്രട്ടറിയറ്റില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ സുരേന്ദ്രനും പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.
കോവിഡ് രോഗനിയന്ത്രണ നിര്‍ദേശം ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



