കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി നയനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കണ്ടു. സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ പറയുന്നു.
കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി കണ്ണൂരിലെത്തി. രാവിലെ മാടായി കാവ് ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ദർശനം കഴിഞ്ഞ് ഇറങ്ങി. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിലും ദർശനം നടത്തി. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും.



