സംഘിയെന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് വിവാദത്തിലായ 24 ന്യുസ് മുന്‍ അസോസിയേറ്റ് എഡിറ്റര്‍ സുജയപാര്‍വ്വതി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യ പ്രാസംഗിക. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയുടെ ഫേസ് ബുക്കിലാണ് തൃശൂര്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് സുജയ പാര്‍വ്വതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് കണ്ടത്.

തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ അഭിമാനം കൊളളുവെന്ന് ബി ജെ പി യുടെ തൊഴിലാളി വിഭാഗമായ ബി എം എസ് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സുജയ പാര്‍വ്വതി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ സുജയയെ ട്വിന്റി ഫോര്‍ ന്യൂസ് അധികൃതര്‍ സസ്പന്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബി ജെ പി ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുകയും ബി എം എസ് ട്വിന്റിഫോറിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് സുജയയെ മാനേജ്‌മെന്റ് തിരിച്ചെടുത്തെങ്കിലും ഒരു ദിവസം കാവി നിറത്തലുളള വസ്ത്രം ഉടന്ന് വാര്‍ത്ത വായിച്ച ശേഷം സുജയ അവിടെ നിന്നും രാജിവയ്കുകയായിരുന്നു.
ഇന്ന് തൃശൂരില്‍ നടക്കുന്ന ഹിന്ദൂഐക്യവേദിയുടെ യോഗത്തിലേക്ക് മുഖ്യപ്രാസംഗികയായി വിളിച്ചിരിക്കുന്നതും സുജയാ പാര്‍വ്വതിയെ തന്നെയാണ്. വൈകീട്ട് ആറിനാണ് സുജയയുടെ പ്രസംഗം നടക്കുന്നത്. നിലപാടുകളുടെ നായികക്ക് തൃശൂരിലേക്ക സ്വാഗതമെന്ന പോസ്റ്ററും ശശികലയുടെ ഫേസ് ബുക്ക പേജില്‍ പങ്കുവച്ചിട്ടുണ്ട്.