പത്തനംതിട്ട: തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ 12 വയസുകാരനാണ് ലൈംഗികാതിക്രമം നേരിട്ടത്.
സീനിയർ വിദ്യാർഥികളാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറും.



