കൊ​ല്ലം: സ്കൂളിലെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​റാം​ക്ലാ​സു​കാ​രി​യു​ടെ മു​ടി മു​റി​ച്ച​താ​യി പ​രാ​തി
ഇ​വ​ര്‍ പുക വ​ലി​ച്ച​ത് അ​ബ​ദ്ധ​ത്തി​ല്‍ ക​ണ്ടു​പോ​യ​തി​നാ​ണ് കു​ട്ടി​യു​ടെ മു​റി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്രം പ​ഠി​ക്കു​ന്ന കൊ​ല്ലം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്‌​കൂ​ളി​ല്‍​വ​ച്ച് ക​ഴി​ഞ്ഞ 23ന് ​ഓ​ണാ​ഘോ​ഷ​ദി​ന​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍​വ​ച്ച് പ​ത്താം ക്ലാ​സി​ലെ ആ​റു പെ​ണ്‍​കു​ട്ടി​ക​ള്‍ പു​ക​വ​ലി​ച്ചു.

ഇ​തു ക​ണ്ട​തോ​ടെ ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​യെ ഇ​വ​ര്‍ മ​ര്‍​ദി​ച്ചെ​ന്നും, മു​ടി മു​റി​ച്ചെ​ന്നു​മാ​ണ് കുട്ടി പറയുന്നത്. സം​ഭ​വ​ത്തി​ല്‍ പെൺകുട്ടിയുടെ രക്ഷിതാക്കൾ ശിശുക്ഷേമസമിതിക്ക് പരാതി നൽകി. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയിട്ടുണ്ട്.

അ​തേ​സ​മ​യം സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ഇ​പ്പോ​ള്‍ ഉ​റ​പ്പ് പ​റ​യാ​നാ​വി​ല്ലെ​ന്ന് കു​ട്ടി​യെ കൗ​ണ്‍​സി​ലിംഗ് ചെ​യ്ത ശി​ശു​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ട്ടി പ​റ​യു​ന്ന ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത കു​റ​വു​ണ്ടെ​ന്നും സ​മി​തി അ​റി​യി​ച്ചു.