തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മധുവിന്റെ അമ്മ മല്ലിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കും. സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും അമിത് ഷായെ കാണുന്നത്.
സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തില്‍ കേസില്‍ കേന്ദ്രസഹായം വേണമെന്ന ആവശ്യം ഇവര്‍ അമിത് ഷായെ അറിയിക്കും. ഇന്ന് വൈകീട്ടോടെ അമിത് ഷായെ കാണാനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.



