തിരുവനന്തപുരം: കോവിഡിനൊപ്പം സിക്ക വൈറസും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയുന്നത് കൂടുതല്‍ ആശങ്കക്കിടയാകുന്നു. സിക്ക വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനവും കൊതുക് ഉറവിട നശീകരണവും നടത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സംഘത്തിന്റെ സഹായവും ലഭിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസഘം തൃപ്തരാണെന്ന് ജില്ലാ കലക്ടര്‍ നവ്ജോധ് ഘോസ പറഞ്ഞു.
തിരുവനന്തപുരത്ത് ആകെ 28 സിക്ക വൈറസ് ബാധയാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഇതില്‍ എട്ട് കേസുകള്‍ മാത്രമാണ് ആക്ടീവായി ഉള്ളത്. ഇതില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്.



