ഇന്ത്യക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്ബരയ്‌ക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. തോളിനേറ്റ പരിക്കു കാരണം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര പുറത്തായി. ഇതോടെ സ്ഥിരം വിക്കറ്റ് കീപ്പറില്ലാതെ അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ഞായറാഴ്ച്ചയാണ് ഏകദിന പരമ്ബര ആരംഭിക്കുന്നത്.

ഏകദിന- ടി20 പരമ്ബരകള്‍ക്ക് താരമുണ്ടാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മറ്റൊരു വിക്കറ്റ് കീപ്പറായ നിരോഷന്‍ ഡിക്ക്‌വെല്ല വിലക്ക് നേരിടുകയാണ്. എന്നാലിതുവരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസും പരമ്ബരയില്‍ നിന്ന് പിന്മാറിയിരുന്നു.