മ​സ്ക​റ്റ്: ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മ​സ്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

പു​റ​പ്പെ​ട്ട് 45 മി​നി​റ്റി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ശനിയാഴ്ച രാ​വി​ലെ 10.45 ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 3.20 ന് ​ആ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. എ​ന്നാ​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ശ്ര​ദ്ധ​യി​പ്പെ​ട്ട​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ​ല്ലാം ഇ​പ്പോ​ഴും വി​മാ​ന​ത്തി​ല്‍ ത​ന്നെ​യാ​ണു​ള്ള​ത്. ക​രു​ന്നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ര്‍ മ​ഹേ​ഷും വി​മാ​ന​ത്തി​ലു​ണ്ട്. അ​ടു​ത്ത ദി​വ​സം യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തോ കൊ​ച്ചി​യി​ലോ എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.