ഡാളസ് : സാന്തോം ലീഗിന്റെ ആഭിമുഖ്യത്തിൽ ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെപ്റ്റംബർ 2,3,4 തീയതികളിൽ T20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നു.
ടൂർണമെന്റ് കമ്മിറ്റി
ചീഫ് കോർഡിനേറ്റർ മാത്യു ഒഴുകയിലും, കോർഡിനേറ്റർമാരായ ബിനീഷ് മാത്യുവും ബേബി ഒഴുകയിലും സംയുക്ത പ്രസ്താവനയിലാണ് ഈ കാര്യങ്ങൾ അറിയിച്ചത് . ഈ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസരായ അവന്റ് ഇൻഷുറൻസ് (വിനോദ് ജോർജ് ), സിഗ്മ ട്രാവെൽസ്, ചെറിയാൻ എലെക്ട്രിക്കൽസ്, റോയൽ ഇന്ത്യൻ ഗ്രോസറി എന്നിവരാണ്.
വിജയികൾക്ക് തോമസ്കുട്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും $500 കാഷ് പ്രൈസും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് മറിയം തോമസ് വടക്കേടം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും $300 കാഷ് പ്രൈസും.
കൂടാതെ 20 കളിക്കാർക്ക് വ്യക്തിഗത ട്രോഫിയും നൽകുന്നതായിരിക്കുമെന്നും, മുഴുവൻ ക്രിക്കറ്റ് പ്രേമികളെയും ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : മാത്യു ഒഴുകയിൽ- (214) 864-5106, ബിനീഷ് മാത്യു – (972) 799-6855, എബി ഒഴുകയിൽ – (972) 955-9133, സിനു ജേക്കബ് – ( 214) 901-8500.



