സാഗ്രെബ്: ഇന്ത്യന്‍ ഫുട്ബാള്‍ ഡിഫന്‍ഡര്‍ സന്ദേജ് ജിംഗാനുമായി കരാര്‍ ഒപ്പിട്ടതായി ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷന് ക്ളബ് എച്ച്.എന്‍.കെ സിബെനിക്ക് അറിയിച്ചു.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ളബ് എ.ടി.കെയില്‍ നിന്നാണ് 28കാരനായ ജിംഗാനെ സിബെനിക്ക് സ്വന്തമാക്കിയത്. ഐ.എസ്.എല്ലില്‍ നിന്ന് യൂറോപ്പിലേക്ക് ചേക്കേറുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജിംഗാന്.
90 വര്‍ഷത്തെ പാരമ്ബര്യമുള്ള സിബെനിക്ക് കഴിഞ്ഞ വര്‍ഷം പുതിയ മാനേജ്മെന്റിന് കീഴിലാണ് ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷനിലേക്ക് തിരിച്ചെത്തിയത്. ക്രൊയേഷ്യയിലെത്തിയ ജിംഗാന് കഴിഞ്ഞ ദിവസം ക്ളബിന്റെ മത്സരം കാണാനെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന് തിരഞ്ഞെടുത്തത് ജിംഗാനെയായിരുന്നു. ആറുവര്‍ഷം കേരള ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ മിന്നും താരമായിരുന്ന ജിംഗാന് കഴിഞ്ഞ സീസണിലാണ് എ.ടി.കെ മോഹന്‍ ബഗാനിലേക്ക് കൂടുമാറിയത്.



