തിരുവനന്തപുരം: ശശി തരൂരിനെ പുകഴ്ത്തി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറഞ്ഞു.

തരൂരിനോട് ഒരു ശത്രുതയും ഇല്ല. വാക്കു കൊണ്ട് പോലും അദ്ദേഹം നോവിച്ചിട്ടില്ല. തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകുമെന്നാണ് വിശ്വസിക്കുന്നതെന്നും സുധാകരൻ പറ‍ഞ്ഞു.

ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് നടന്നത്. വ‍ർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ ഒരോരുത്തരുമെന്ന് സുധാകരൻ പറഞ്ഞു.