തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കരുതെന്നുമാണ് സതീശൻ ആവശ്യപ്പെട്ടത്.

സജി ചെറിയാന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, അല്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറിയല്ല. സിപിഎം തന്നെ കോടതിയായി തീരുമാനം എടുക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ആർഎസ്എസ് നേതാവ് ഗോൾവാൾക്കർ പറഞ്ഞതു തന്നെയാണ് സജി ചെറിയാനും ഭരണഘടനയെക്കുറിച്ച് പറഞ്ഞതെന്നും സതീശൻ വിമർശിച്ചു.