വൈ​ക്കം: വാ​യ്പ കു​ടി​ശി​ക​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങി​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി.

വൈ​ക്കം പു​ളി​ഞ്ചു​വ​ടി​നു സ​മീ​പം കാ​രേ​പ്പ​റ​മ്പി​ൽ ഗോ​പാ​ല​കൃ​ഷ്ണ ചെ​ട്ടി​യാ​റെ(77)​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ വീ​ടി​നു സ​മീ​പ​ത്തു തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ​നി​ന്നു 10 ല​ക്ഷം രൂ​പ ഭ​വ​ന​നി​ർ​മാ​ണ വാ​യ്പ എ​ടു​ത്തി​രു​ന്നു. വാ​യ്പ കു​ടി​ശി​ക​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി ഒ​രാ​ഴ്ച മു​മ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ച​ന്ദ്ര​ൻ ശാ​രീ​രി​ക അ​വ​ശ​ത​യെ​ത്തു​ട​ർ​ന്ന് പ​ണി​ക്കു പോ​കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു.