സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നിയമനടപടികൾക്കുള്ള സാധ്യതയും ഉദ്യോഗാർത്ഥികൾ തേടുന്നുണ്ട്.

 

അന്തിമവിധി സെപ്റ്റംബര്‍ 2ന് പുറപ്പെടുവിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം താത്കാലികമായി നിര്‍ത്തി. വനിതാ സിപിഒ ഉദ്യാഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്.