ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്.

ഓ​ഗസ്റ്റ് 7നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക.

അതേസമയം, ഷോട്ട് പുട്ട് ഫൈനലിൽ ഇന്ത്യയുടെ തജീന്ദർ സിം​ഗ് പുറത്തായി. 13-ാം സ്ഥാനത്താണ് തജീന്ദർ സിം​ഗ്.