പലകാരണങ്ങൾകൊണ്ടാണ് ഭാര്യ ഭർത്താക്കന്മാർ വിവാഹമോചനം നേടുന്നത്. എന്നാൽ ഇപ്പോൾ തായ്‌വാനിൽ നിന്നുള്ള ഒരു വിവാഹ മോചനമാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. വിചിത്രമായ ഭാര്യയുടെ ഡിമാൻഡ് ആണ് ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം. ഹാവോ എന്ന യുവാവ് ഒരു പ്രാദേശിക കോടതി വഴിയാണ് അയാളുടെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയത്.

സത്യത്തിൽ ഭാര്യയുടെ ഡിമാൻഡ് കേട്ടാൽ ആരും ഞെട്ടിപ്പോകും. ഭാര്യ സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഹാവോ വിവാഹമോചനം ആവശ്യപ്പെട്ടത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഭാര്യ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് 1,260 രൂപയാണ്.

2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നതും. എന്നാൽ, 2017 -ൽ, ഷുവാൻ മാസത്തിലൊരിക്കൽ മാത്രമേ താൻ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ ഒരു വിശദീകരണവുമില്ലാതെ 2019 -ൽ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു.