ല​ണ്ട​ൻ: ഇ​തി​ഹാ​സ ജ​ർ​മ​ൻ ഡ്രൈ​വ​ർ മൈ​ക്കി​ൾ ഷു​മാ​ക്ക​ർ​ക്ക് 2003ലെ ​ഫോ​ർ​മു​ല വ​ൺ ലോ​ക കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത ഫെ​റാ​റി കാ​ർ ലേ​ല​ത്തി​ൽ വി​ൽ​ക്കു​ന്നു. എ​ഫ്-2003-​ജി​എ, ചേ​സി​സ് 229 എ​ന്ന കാ​റാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. കാ​റി​ന് 9.5 മി​ല്യ​ൺ സ്വി​സ് ഫ്ര​ങ്ക് (78.10 കോ​ടി രൂ​പ) ആ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2003 സീ​സ​ണി​ലെ അ​ഞ്ചാ​മ​ത്തെ മ​ത്സ​ര​മാ​യ സ്പാ​നി​ഷ് ഗ്രാ​ൻ​ഡ്പ്രി​യി​ലാ​ണ് ഷു​മാ​ക്ക​ർ ചേ​സി​സ് 229 ആ​ദ്യ​മാ​യി ഓ​ടി​ക്കു​ന്ന​ത്. സ്പെ​യി​നി​ലെ വി​ജ​യ​ത്തി​ന് ശേ​ഷം ഓ​സ്ട്രി​യ​ൻ, ക​നേ​ഡി​യ​ൻ, ഇ​റ്റാ​ലി​യ​ൻ, യു​എ​സ് എ​ന്നീ ഗ്രാ​ൻ​ഡ്പ്രി​ക​ളും വി​ജ​യ​ങ്ങ​ളും ഷു​മാ​ക്ക​ർ നേ​ടി.

ജ​നീ​വ​യി​ലെ സോ​ത്ത്ബി ഓ​ക്ഷ​ൻ ഹൗ​സാ​ണ് ലേ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ർ റേ​സിം​ഗ് ച​രി​ത്ര​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​റാ​ണി​തെ​ന്ന് സോ​ത്ത്ബി ആ​ഡം​ബ​ർ കാ​ർ വി​ൽ​പ​ന വി​ഭാ​ഗ​ത്തി​ലെ ബ്രാ​ഞ്ച് മേ​ധാ​വി വി​ൻ​സെ​ന്‍റ് ലു​സു​യ് പ​റ​ഞ്ഞു.