ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി-​അ​സം​പ്ഷ​ൻ അ​ല​മ്നൈ അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തും. എ​സ്ബി-​അ​സം​പ്ഷ​ൻ അ​ല​മ്നൈ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി മാ​ത്ര​മു​ള്ള ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്നു. ര​ജി​സ്ട്രേ​ഷ​നു​ള്ള സ​മ​യം ജ​നു​വ​രി 31 വ​രെ നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൈ​സ്കൂ​ൾ, കോ​ളേ​ജ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഹൈ​സ്കൂ​ളി​ൽ ജൂ​നി​യ​റോ സീ​നി​യ​റോ ആ​യ​വ​ർ​ക്കും കോ​ളേ​ജി​ൽ ഫ്ര​ഷ്മെ​നോ സോ​ഫ്മോ​ർ ആ​യ​വ​ർ​ക്കോ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് സ​മ്മാ​നം. ര​ജി​സ്ട്രേ​ഷ​നും മ​ത്സ​ര​ത്തി​നു​ള്ള എ​ൻ​ട്രി​ക​ളും csbaessaycomp@gmail.com എ​ന്ന ഇ​മെ​യി​ൽ വ​ഴി​യാ​ണ് അ​യ​ക്കേ​ണ്ട​ത്. ജ​നു​വ​രി 31 വ​രെ​യാ​ണ് സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ.

ഉ​പ​ന്യാ​സ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31 ആ​ണ്. ജ​ഡ്ജിം​ഗ് പാ​ന​ലി​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സും സം​ഘാ​ട​ക​രും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ: 601-715-2229.