തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ലെ ഷാ​രോ​ൺ രാ​ജി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്. കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​താ​യി റൂ​റ​ൽ എ​സ്പി ഡി. ​ശി​ൽ​പ അ​റി​യി​ച്ചു.

പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡും രൂ​പീ​ക​രി​ക്കു​മെ​ന്നും റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. ആ​ന്ത​രി​കാ​വ​യ​വ പ​രി​ശോ​ധ​നാ ഫ​ലം വ​ന്നാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. ആ​വ​ശ്യ​മെ​ങ്കി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും ഡി. ​ശി​ൽ​പ പ​റ​ഞ്ഞു.

കാ​മു​കി ന​ല്‍​കി​യ പാ​നീ​യം ക​ഴി​ച്ച​ശേ​ഷം വൃ​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഷാ​രോ​ൺ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ താ​ലി​കെ​ട്ടി വി​വാ​ഹം ന​ട​ത്തി.

ക​ഴി​ഞ്ഞ​യി​ടെ മ​റ്റൊ​രാ​ളു​മാ​യി യു​വ​തി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നെ​ചൊ​ല്ലി ഇ​വ​രു​ടെ ബ​ന്ധ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​യി​രു​ന്നു. ആ​ദ്യം സെ​പ്റ്റം​ബ​റി​ൽ വി​വാ​ഹം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ഈ ​വ​ര്‍​ഷം ന​വം​ബ​റി​നു മു​മ്പ് വി​വാ​ഹി​ത​യാ​യാ​ല്‍ ആ​ദ്യ ഭ​ര്‍​ത്താ​വ് മ​രി​ക്കു​മെ​ന്ന് ജാ​ത​ക​ത്തി​ലു​ള്ള​ത് കൊ​ണ്ട് തീ​യ​തി മാ​റ്റി​വ​ച്ചെ​ന്ന് യു​വ​തി ഇ​യാ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഈ ​ജാ​ത​ക​ദോ​ഷം തീ​ര്‍​ക്കാ​ന്‍ യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ 14നാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പാ​നീ​യം ക​ഴി​ച്ച് ഛര്‍​ദി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​ശ്ന​മി​ല്ലാ​ത്ത​തി​നാ​ല്‍ പി​ന്നീ​ട് വി​ട്ട​യ​ച്ചു.

തൊ​ട്ട​ടു​ത്ത ദി​വ​സം വാ​യി​ല്‍ വ്ര​ണ​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളം പോ​ലും കു​ടി​ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലേ​യ്ക്ക് മാ​റി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​യ​താ​യി ബോ​ധ്യ​പ്പെ​ട്ടു. വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ മ​റ്റ് പ​ല ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം മോ​ശ​മാ​യി. ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ ഇ​യാ​ള്‍​ക്ക് അ​ഞ്ചു ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്തി. അ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു.