ബം​ഗ​ളൂ​രു: സ്ത്രീ​ക​ളു​ടെ ശി​രോ​വ​സ്ത്രം ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ജ​ന​താ​ദ​ൾ (എ​സ്). സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹി​ജാ​ബ് നി​രോ​ധി​ച്ച​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത് പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സ്വാ​ധീ​ന​ത്താ​ലാ​ണെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വാ​ദ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പാ​ർ​ട്ടി.

പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്വാ​ധീ​ന​ത്താ​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഹി​ജാ​ബ് നി​രോ​ധ​ന​ത്തെ ചോ​ദ്യം ചെ​യ്ത് ഹ​ർ​ജി ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു സം​സ്ഥാ​നം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ രം​ഗ​ത്തു​വ​ന്ന​ത്. 

ഇ​ന്ദി​രാ ഗാ​ന്ധി സാ​രി​യു​ടെ തു​മ്പ് ത​ല​യി​ലൂ​ടെ ഇ​ട്ടി​രു​ന്നു. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി​യും ഇ​ത്ത​ര​ത്തി​ൽ സാ​രി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തെ​ല്ലാം പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണോ? രാ​ജ​സ്ഥാ​നി​ൽ സ്ത്രീ​ക​ളും ത​ല​യി​ൽ സാ​രി​യി​ടു​ന്നു. അ​വ​രെ മു​സ്‌​ലിം​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​മോ? ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ശി​രോ​വ​സ്ത്ര​മെ​ന്നും മു​തി​ർ​ന്ന നേ​താ​വ് സി.​എം ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.