കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ വ്യാ​പാ​രി രാ​ജ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് പ്ര​തി വ്യാ​പാ​രി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യം. സ​മാ​ന​മാ​യ ചി​ല കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്.

രാ​ജ​നെ കൊ​ല​പെ​ടു​ത്തി​യ​ത് ശ്വാ​സം മു​ട്ടി​ച്ചാ​ണെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മു​ഖ​ത്തും ക​ഴു​ത്തി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​ർ 24ന് ​രാ​ത്രി​യി​ലാ​ണ് രാ​ജ​നെ ക​ട​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ട​ക​ര പ​ഴ​യ സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ജ​ൻ.